കോഴിക്കോട്: ബി ജെ പി അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലൗ ജിഹാദില്‍ ഇരുമുന്നണികളും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ എൽഡിഎഫും യുഡിഎഫും നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
യുഡിഎഫ് ഇപ്പോൾ നിയമ നിർമ്മാണത്തിന്റെ കരട് പുറത്തു വിട്ടിരിക്കുകയാണ്. എന്നാൽ അവരോടു ഒന്ന് ചോദിക്കാനുള്ളത് ശബരിമല പ്രക്ഷോഭ സമയത്തു ഒരു കോൺഗ്രസുകാരാണെങ്കിലും പോലീസിന്റെ തല്ലു കൊള്ളേണ്ടി വന്നിട്ടുണ്ടോ? ഒരു കോൺഗ്രസുകാരനെ പേരിലെങ്കിലും കേസുണ്ടോ? എല്ലാം ഏറ്റുവാങ്ങാൻ ബിജെപി സംഘപരിവാർ പ്രസ്ഥാനത്തിലെ വിശ്വാസികളാണ് ഉണ്ടായിരുന്നത്. ‘ബി ജെ പി അധികാരത്തിലെത്തിയാല്‍ ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടും.
ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് നല്‍കണം. ശബരിമലവിഷയത്തില്‍ ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണ്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അവര്‍ക്ക് ആത്മാര്‍ത്ഥതയില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് വിഷയം അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ശബരിമലകാലത്തെ എല്ലാകേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം’- സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമല കേസിലെ എല്ലാ കേസുകളും പിൻവലിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു. ശബരിമലയുടെ കാര്യത്തിൽ പരസ്യ നിലപാട് എൽഡിഎഫ് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post