ചെന്നൈ: പ്രമുഖ തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ തൂങ്ങി മരിച്ചു. 30 വയസായിരുന്നു. മാണ്ഡ്യയിലെ വസതിയിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബുധനാഴ്ച ഷൂട്ടിങ് ഉണ്ടായിരുന്നില്ലെന്നും സ്ഥിരം പോകുന്ന വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ലെന്നുമാണ് നടനുമായി അടുപ്പമുള്ളവർ പറയുന്നത്. മാണ്ഡ്യയിലുള്ള താരത്തിന്‍റെ മറ്റൊരു വീട്ടിലേക്കാണ് അന്ന് പോയിരുന്നതെന്നാണ് വിവരം.
ധനുഷ് നയകനായ തമിഴ് ചിത്രം എന്നൈ നോക്കി പായും തോട്ടയിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. പ്രശസ്തമായ വല്ലാമൈ താരായോ എന്ന വെബ് സീരീസിൽ പ്രധാന വേഷം ചെയ്യുന്ന നടനാണ് ശ്രീവാസ്തവ്. നടന്റെ അപ്രതീക്ഷിതിമായ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകർ. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post