ലഖ്നൗ: ശ്രീകൃഷ്ണ ജന്മഭൂമിയിലെ പള്ളി പൊളിച്ചു മാറ്റണമെന്ന ഹർജിയിൽ നടപടി. മഥുരയിലെ ശ്രീകൃഷ്ണ ജന്മ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ മസ്ജിദ് കമ്മിറ്റിയായ സുന്നി വഖഫ് ബോർഡിന് കോടതി നോട്ടീസ് അയച്ചു.
കേശവ്‌വേദ് ക്ഷേത്ര പുരോഹിതൻ പവൻകുമാർ ശാസ്ത്രിയാണ് അനധികൃതമായി സ്ഥലം കയ്യേറിയാണ് മസ്ജിദ് നിർമ്മിച്ചതെന്നും, അതിനാൽ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് ഹർജി നൽകിയത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച മഥുര സിവിൽ കോടതി വാദം കേൾക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് മസ്ജിദ് കമ്മിറ്റിക്ക് നോട്ടീസ് നൽകിയത്.
ശ്രീകൃഷ്ണ ക്ഷേത്ര കോംപ്ലക്സിൽ 13.37 ഏക്കർ ഭൂമിയിലാണ് മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഈ മസ്ജിദ് പൊളിച്ച് ഭൂമി ക്ഷേത്രത്തിന് തിരികെ നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. കേസിൽ അടുത്ത മാസം എട്ടിന് തുടർവാദം കേൾക്കുമെന്നും കോടതി അറിയിച്ചു.
Discussion about this post