ജയ്പുർ: വായ്പ എഴുതി തള്ളുമെന്ന് പറഞ്ഞ് രാജസ്ഥാനിലെ കർഷകരെ പറ്റിച്ച രാഹുൽ ഗാന്ധിയുടെ കർഷക പ്രേമം കാപട്യമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ പത്ത് ദിവസത്തിനകം കർഷകരുടെ വായ്പകൾ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് വരെ അത് നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമത്തിനെതിരെ കർഷകരെ സംഘടിപ്പിക്കാൻ ഫെബ്രുവരി 12, 13 തീയതികളിൽ രാഹുൽ ഗാന്ധി രാജസ്ഥാൻ സന്ദർശിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പഴയ വാക്ക് സ്മൃതി ഇറാനി കർഷകരെ ഓർമ്മിപ്പിച്ചത്.
ഇന്ധന വില വർദ്ധന പിൻവലിക്കാൻ കേന്ദ്ര സർക്കാർ പരിശ്രമിക്കുകയാണെന്നും അതിന് ഉടൻ ഫലം കാണുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇതിൽ സംസ്ഥാന സർക്കാരുകളുടെ സഹകരണവും അവർ അഭ്യർത്ഥിച്ചു.
Discussion about this post