ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
‘കൊവിഡ് ബാധിച്ചു, ചികിത്സയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല. അതേസമയം, ജാഗ്രതയും സുരക്ഷയും വേണം. നമുക്ക് പിന്തുണ നല്‍കുന്ന ഡോക്ടര്‍മാരോട് സ്നേഹവും നന്ദിയും.‘ സൂര്യ ഫേസ്ബുക്കിൽ കുറിച്ചു.
സൂര്യക്ക് കൊവിഡ് ബാധിച്ചതോടെ അദ്ദേഹത്തിന്റെ ആരാധകർ പ്രാർത്ഥനയുമായി രംഗത്തെത്തി. അദ്ദേഹത്തിന് എത്രയും വേഗം രോഗം ഭേദമായി പൂർവ്വാധികം ആരോഗ്യവാനായി തിരിച്ചു വരാൻ സാധിക്കട്ടെയെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.
Discussion about this post