ഫൈസാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി ഫൈസാബാദിലെ മുസ്ലീം സമൂഹം. ‘ശ്രീരാമ ദേവൻ എല്ലാവരുടേതുമാണ്. രാമക്ഷേത്രവും എല്ലാവരുടേതുമാണ്. ഞങ്ങളെ പോലെയുള്ള നിരവധി മുസ്ലീങ്ങൾ രാമക്ഷേത്ര നിർമ്മാണത്തിൽ സഹായിക്കാൻ തയ്യാറാണ്.‘ മുസ്ലീം രാഷ്ട്രീയ മഞ്ച് നേതാവ് ഹാജി സയീദ് അഹമ്മദ് പറഞ്ഞു.
ബാബറും മുഗളരും അയോധ്യയിൽ ചെയ്തത് തെറ്റയിരുന്നുവെന്നും ഹാജി സയീദ് അഹമ്മദ് പറഞ്ഞു. ശ്രീരാമ ദേവനും അദ്ദേഹത്തിന്റെ ആശയങ്ങളും ആദരണീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ശ്രീരാമ ദേവൻ ഹിന്ദുസ്ഥാന്റെ സ്വത്താണ്. ഞങ്ങളും ഈ രാജ്യത്ത് ജനിച്ചു വളർന്നവരാണ്. ഞങ്ങളും ശ്രീരാമ ദേവന്റെ സാമ്രാജ്യത്തിലെ പ്രജകളാണ്. ഞങ്ങൾ ഇറാഖികളോ ഇറാനികളോ തുർക്കികളോ അല്ല. ഹിന്ദുക്കൾ ഞങ്ങളുടെ സഹോദരങ്ങളാണ്. ശ്രീരാമ ദേവൻ ഞങ്ങളുടെ പൂർവ്വികനാണ്. അദ്ദേഹത്തോട് ഞങ്ങൾക്ക് തികഞ്ഞ ആദരവാണുള്ളത്. അദ്ദേഹം ഞങ്ങൾക്ക് ഒരു പ്രവാചകനെ പോലെയാണ്.‘ ഹാജി സയീദ് അഹമ്മദ് കൂട്ടിച്ചേർത്തു.
Discussion about this post