ജയ്പുർ: ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം യുദ്ധ് അഭ്യാസിന് തുടക്കം. രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലാണ് സൈനികാഭ്യാസത്തിന് തുടക്കമായത്. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനാലാപനത്തിനും പതാക ഉയർത്തലിനും ശേഷമായിരുന്നു സൈനികാഭ്യാസത്തിന് തുടക്കം.
ഭീകര വിരുദ്ധ പോരാട്ടങ്ങളിലെയും സമാധാനകാല പ്രവർത്തനങ്ങളിലെയും ദുരന്ത പ്രതിരോധ സംവിധാനങ്ങളിലെയും അറിവ് പരസ്പരം പങ്കു വെക്കാൻ സൈനികാഭ്യാസത്തിലൂടെ ഇരു രാജ്യങ്ങളിലെയും സൈനികർക്ക് സാധിക്കുമെന്ന് യുദ്ധ് അഭ്യാസിന്റെ ചുമതലയുള്ള ലെഫ്റ്റ്നന്റ് കേണൽ അമിതാഭ് ശർമ്മ അറിയിച്ചു.
ബ്രിഗേഡിയർ മുകേഷ് ഭന്വാല അമേരിക്കൻ സംഘത്തെ ഔപചാരികമായി സ്വീകരിച്ചു. ഇരു രാജ്യങ്ങളിലെയും സൈനികർക്ക് വിശാലമായ അനുഭവമായിരിക്കും സൈനികാഭ്യാസമെന്ന് സേനാ വിദഗ്ധർ അഭിപ്രായപ്പെട്ടു. പതിനാല് ദിവസം നീണ്ടു നിൽക്കുന്ന സൈനികാഭ്യാസമണ് ‘യുദ്ധ് അഭ്യാസ്‘.








