ഒരിടവേളക്ക് ശേഷം ട്രോളന്മാർക്ക് വിരുന്നൊരുക്കി വീണ്ടും സിപിഎം നേതാവ് പി കെ ശ്രീമതി. ‘തോറ്റ് തൊപ്പിയിട്ട നാല് പേർ‘ എന്ന തലക്കെട്ടിൽ പി കെ ശ്രീമതി ഫേസ്ബുക്കിൽ പങ്കു വെച്ച ചിത്രമാണ് ട്രോളന്മാർക്ക് വിരുന്നാകുന്നത്. 2014-19 കാലയളവില്‍ ലോക്സഭയില്‍ സി പി എം എം പിമാരായിരുന്ന പി.കെ ബിജു, ജോയ്സ് ജോര്‍ജ്, എം.ബി രാജേഷ് തുടങ്ങിയവര്‍ക്കൊപ്പമുളള ചിത്രമാണ് പി കെ ശ്രീമതി പങ്കു വെച്ചിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കെ ശ്രീമതി, പി.കെ ബിജു, ജോയ്സ് ജോര്‍ജ്, എം.ബി രാജേഷ് എന്നിവര്‍ പരാജയപ്പെട്ടിരുന്നു. ഇതാണ് പി കെ ശ്രീമതിയുടെ പോസ്റ്റിനെ ശ്രദ്ധേയമാക്കുന്നത്. സന്തോഷമായാലും സന്താപമായാലും സഞ്ചരിച്ച വഴിയിലൂടെയുളള തിരിഞ്ഞു നടത്തം ജീവിതാനുഭവങ്ങളെ വിശകലനം ചെയ്യാനും സ്വയം വിമര്‍ശനമായി വിലയിരുത്താനും കഴിയുമെന്നത് തീര്‍ച്ചയായും ഗുണം ചെയ്യുമെന്ന് പറഞ്ഞാണ് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
ഈ ചിത്രത്തെ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. ‘ട്രോളന്മാരുടെ കുലദൈവമേ‘, ‘ഇക്കൊല്ലത്തെ ക്വാട്ടാ കഴിഞ്ഞു‘ തുടങ്ങിയ തലക്കെട്ടുകളോടെ ട്രോളുകൾ പ്രവഹിക്കുകയാണ്.
Discussion about this post