വിവാഹദിനത്തില്‍ ഫോട്ടോഗ്രാഫര്‍ വധുവിന്റെ ഫോട്ടോ എടുക്കുന്നതിനിടെ വധുവിന്റെ മുഖത്തു തൊട്ടതിനു പിന്നാലെ വരൻ അയാളുടെ കാരണം പുകയ്ക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.എന്നാല്‍ ഇപ്പോഴിതാ, സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത പുറത്തുവന്നിരിക്കുകയാണ്.
ഛത്തീസ്ഗഡിലെ യുവനടിയായ അനിക്രിതി ചൗഹാനാണ് സംഭവം വെളിപ്പെടുത്തുന്നത്. നടന്നത് യഥാര്‍ത്ഥ വിവാഹമല്ലെന്നും സിനിമാ ചിത്രീകരണമായിരുന്നെന്നാണ് അനിക്രിതി പറഞ്ഞത്. ആ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട വധുവും താനാണ്, ഷൂട്ടിംഗിനിടെയുള്ള ഒരു സീനാണ് വൈറലായതെന്ന് താരം പറഞ്ഞു.
‘ഡാര്‍ലിംഗ് പ്യാര്‍ ജുക്താ നഹി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോയാണതെന്നും അനിക്രിതി പറഞ്ഞു. രേണുകയുടെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് നന്ദി പറഞ്ഞാണ് അനിക്രിതി ഇക്കാര്യം വെളിപ്പെടുത്തിയത്. മാത്രമല്ല, തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലുടെയും അനിക്രിതി വസ്തുത പറഞ്ഞു. ആദ്യ വീഡിയോയ്ക്ക് ഇതുവരെ 15,000 അധികം റിട്വീറ്റുകളും 68,000 അധികം ലൈക്കുകയാണ് ലഭിച്ചത്.
I just love this Bride ?????? pic.twitter.com/UE1qRbx4tv
— Renuka Mohan (@Ease2Ease) February 5, 2021
Ye meri movie shoot k time ki vdo h !! ? Thank u for sharing pic.twitter.com/DaN4jONJEQ
— Anikriti Chowhan (@ChowhanAnikriti) February 6, 2021
Discussion about this post