ഡൽഹി: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജെല്ലിക്കെട്ട്‘ ഓസ്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ നിന്നും പുറത്തായി. ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നിര്‍ദേശിക്കപ്പെട്ട ചിത്രമായിരുന്നു ജെല്ലിക്കെട്ട്.
മികച്ച അന്താരാഷ്ട്ര സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ ലിസ്റ്റില്‍ ജല്ലിക്കെട്ട് ഇടംപിടിച്ചില്ല. മാര്‍ച്ച് 15നാണ് 93ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജെല്ലിക്കെട്ട്. ആന്‍റണി വര്‍ഗീസ്, ചെമ്പൻ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. അതേസമയം ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിട്ടു ഇടം നേടിയിട്ടുണ്ട്.
Discussion about this post