ജമ്മു: ബീഫ് നിരോധിച്ച് ജമ്മുകാശ്മീര്‍ ഹൈക്കോടതി പുറപ്പെടുവിച്ച് ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്നും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്ര കാര്‍ഷിക മന്ത്രി സഞ്ജീവ് ബല്യാന്‍.
ജമ്മുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കന്നുകാലികളെ പരസ്യമായി അറുക്കുന്നതിനെതിരെ ബി ജെ പി മൗനം പാലിക്കുന്നതെന്തെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ബി ജെ പി മൗനം പാലിക്കുകയല്ലെന്നും ഹൈക്കോടതി വിധി കര്‍ശനമായി നടപ്പാക്കുകയാണ് ചെയ്യുകയെന്നും മന്ത്രി മറുപടി പറഞ്ഞു. ബീഫ് നിരോധനം നടപ്പാക്കുന്നതില്‍ ബി ജെ പി എവിടേയും പരാജയപ്പെട്ടിട്ടില്ലെന്നും. ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിരോധനം നടപ്പിലാക്കിയത് ബി ജെ പിയാണെന്നും രാജ്യത്തൊട്ടാകെ പാര്‍ട്ടി ബീഫ് നിരോധനം നടപ്പാക്കുമെന്നും മന്ത്രി മറുപടിയായി കൂട്ടിച്ചേര്‍ത്തു.
Discussion about this post