ബക്സർ: എൻഎച്ച് റോഡ് വികസനത്തിൻറെ ഭാഗമായി പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറിൻറെ വീടിൻറെ ഭാഗവും പൊളിച്ചു മാറ്റി. പ്രശാന്ത് കിഷോറിൻറെ തറവാട് വീടിൻറെ ഭാഗമാണ് പൊളിച്ചുമാറ്റിയത്. എൻഎച്ച് -84 വീതികൂട്ടുന്നതിനായി ഭൂമി ഏറ്റെടുക്കാനായി സ്ഥലം വിട്ടുനൽകാൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ പ്രശാന്ത് കിഷോറിൻറെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിട്ടില്ല.
ഇതിൻറെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. പ്രശാന്ത് കിഷോറിന്റെ വീടിന്റെ അതിർത്തിയും വാതിലും തകർന്നു. വിഷയത്തിൽ പ്രശാന്ത് കിഷോറിൻറെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
ഒരുകാലത്ത് നിതീഷ് കുമാറുമായി വളരെ അടുപ്പത്തിലായിരുന്ന ബക്സറിലെ പ്രശാന്ത് കിഷോർ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ജെഡിയു വിട്ടത്. ബംഗാൾ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ദ്ദേഹം മമത ബാനർജിയുടെ ടിഎംസിയിൽ ചേർന്നത്.
വീടിന്റെ അതിർത്തിയും വാതിലും തകർന്നു. വീടു പൊളിക്കൽ ആരംഭിച്ചപ്പോൾ തന്നെ പ്രദേശവാകസികൾ സ്ഥലത്ത് തടിച്ചുകൂടി. ഭരണകൂടത്തിന്റെ ഈ നടപടിയോട് കുടുംബത്തിൽ നിന്നോ പ്രദേശവാസികളിൽ നിന്നോ എതിർപ്പ് ഉണ്ടായിരുന്നില്ല. ദേശീയപാത -84 വീതികൂട്ടുന്നതിനായാണ് നടപടിയെന്ന് ഭരണകൂടം വ്യക്തമാക്കി.
Discussion about this post