ഡൽഹി: ഇന്ത്യാ വിരുദ്ധ ടൂൾകിറ്റ് ഗൂഢാലോചന കേസിൽ അറസ്റ്റിലായ ദിശ രവി കൊച്ചു കുട്ടിയാണെന്ന് സിപിഎം. ദിശയെ വിട്ടയക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ദിശക്ക് 21 വയസ്സാണ് പ്രായമെന്നും വിട്ടയക്കണമെന്നും സിപിഎം പി ബി ആവശ്യപ്പെടുന്നു.
ഗൂഢാലോചനയിൽ പങ്കുണ്ടെന്ന പരോക്ഷ സമ്മതം ദിശ നടത്തിയിട്ടും ഇവർക്ക് വേണ്ടി വാദിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് വിചിത്രമാണെന്ന് ദേശീയവാദികൾ ആരോപിക്കുന്നു. ടൂൾ കിറ്റ് താൻ എഡിറ്റ് ചെയ്തുവെന്നും ഷെയർ ചെയ്തുവെന്നും ദിശ കോടതിയിൽ സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ദിശയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ശശി തരൂര്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജരിവാൾ തുടങ്ങിയവരാണ് ദിശ രവിക്ക് വേണ്ടി വാദിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ അന്വേഷണത്തിൽ ഒരു പരിഗണനയും ആവശ്യമില്ലെന്നാണ് ഡൽഹി പൊലീസിന്റെ നിലപാട്. കേസിൽ ചോദ്യം ചെയ്യലുകളും അന്വേഷണവും പുരോഗമിക്കുകയാണ്.
Discussion about this post