ഇസ്ലമാബാദ്: ദേശീയ ദിനത്തില്‍ പാക്കിസ്ഥാന് കര, വ്യോമ, നാവിക സേനകളുടെ സംയുക്ത പരേഡ് സംഘടിപ്പിക്കുമ്പോള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുഖ്യാതിഥിയായെത്തും. മാര്‍ച്ച് 23നാണ് പാക്ക് ദേശീയദിനം
ഇന്ത്യയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് പാക്ക് നടപടിയെന്നാണ് വിലയിരുത്തല്‍. ചൈനിസ് പ്രസിഡണ്ട് അതിഥിയായെത്തുന്ന കാര്യം നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡോണ്‍ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയുടെ 66ാം റിപ്പബ്ളിക് ദിന പരേഡില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ മുഖ്യാഥിതിയായി പങ്കെടുത്തത് പാക്കിസ്ഥാനും ചൈനക്കും അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന് പാക്കിസ്ഥാന് ചൈനയുടെ ഉറ്റസുഹൃത്ത് എന്ന പ്രസ്താവനയും ചൈന ഇറക്കി. ഇതിന്റെ തുടര്‍ച്ചയായാണ് പാക്ക് -ചൈന ബന്ധം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളുടെയും തീരുമാനം.
പാക്കിസ്ഥാന് അവസാനമായി സംയുക്ത സൈനിക പരേഡ് നടത്തിയത് 2008 മാര്‍ച്ച് 23ന് പര്‍വേസ് മുഷറഫ് പ്രസിഡന്റായിരിക്കെയാണ്. അതിനുശേഷം സുരക്ഷാകാരണങ്ങളാല്‍ സൈനിക പരേഡ് മാറ്റിവെക്കുകയായിരുന്നു.
Discussion about this post