ഡല്‍ഹി: കോവിഡ് ബാധയുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. രാജ്യത്തെ ആകെ കൊവിഡ് കേസുകളില്‍ 44.97 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷട്രയിലാണ്. ഇരു സംസ്ഥാനങ്ങളിലുമായാണ് രാജ്യത്തെ 72 ശതമാനം കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതുവരെ 87 ലക്ഷം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സംഘം കേരളത്തിനും മഹാരാഷ്ട്രയ്ക്കും നിര്‍ദേശങ്ങള്‍ നല്കി. കൊവിഡ് വാക്സിന് രണ്ടാം ഘട്ട ഡോസ് 1.7 ലക്ഷം പേര് സ്വീകരിച്ചു കഴിഞ്ഞു.
്കൊവിഡിന്റെ മൂന്ന് വകഭേദങ്ങളാണ് രാജ്യത്തുള്ളത്. ഒന്നാമത്തേത് യുകെ കൊവിഡ് ആണ്. 187 കേസുകളാണ് ഈ വിഭാഗത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരും ക്വാറന്റീനിലാണുള്ളത്. രണ്ടാമത്തേത് കൊവിഡിന്റെ സൗത്ത് ആഫ്രിക്കന്‍ വകഭേദമാണ്. സൗത്ത് ആഫ്രിക്കയില്‍ നിന്ന് മടങ്ങിയ നാല് പേരില്‍ രോഗം സ്ഥിരീകരിച്ചു. മൂന്നാമത്തേത് ബ്രസീല്‍ വകഭേദം, ഇത് ഒരാളില്‍ കണ്ടെത്തിയെന്നും ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post