ലക്‌നൗ: സ്‌ഫോടക വസ്തുക്കളുമായി മലയാളികളായ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. തലസ്ഥാനമായ ലക്‌നൗവിലെ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടവരാണ് യുപി സ്‌പെഷ്്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പിടിയിലായത്. ബസന്ത് പഞ്ചമി ദിവസമായ ചൊവ്വാഴ്ച നിരവധി ഹിന്ദു നേതാക്കളെ ലക്ഷ്യമിട്ട് സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. അന്‍സാദ് ബദ്‌റുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തതെന്ന് യുപിയില്‍ ക്രമസമാധാന ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇരുവരേയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിയാണ് അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായ ഫിറോസ്ഖാന്‍.ഇവര്‍ രണ്ടു പേരും ചേര്‍ന്ന് യുവാക്കളെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുകയും ചെറിയ ഗ്രൂപ്പുകളായി തിരിച്ച് ട്രെയിനിങ് നല്‍കി വരികയും ആയിരുന്നു. ഉത്തര്‍പ്രദേശിലെ ഹിന്ദു നേതാക്കളായിരുന്നു ഇവരുടെ ലക്ഷ്യം.
സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സംഘം ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് പൊലീസ് പറഞ്ഞത്. ഇവര്‍ ചില ഹിന്ദു സംഘടനാ നേതാക്കളെയും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് അറിയിച്ചു.ഇവരുടെ പക്കല്‍നിന്നും സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ആയുധങ്ങളും മറ്റും പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു.
16ഓളം സ്‌ഫോടക വസ്തുക്കള്‍, 32 ബോര്‍ പിസ്‌ലും ലൈവ് കാട്രിഡ്ജും ഇവരുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തു. കൂടാതെ നാല് പാന്‍കാര്‍ഡും യാത്രാ രേഖകളും അടക്കം നിരവധി രേഖകളും പൊലീസ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.
Discussion about this post