ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിന് പിന്നില്‍ നടന്ന ഗൂഢാലോചന തളളിക്കളയാന്‍ ആകില്ലെന്ന് സുപ്രീംകോടതി നിയമിച്ച സമിതി. ജസ്റ്റിസ് എ കെ പട്നായിക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് സുപ്രീംകോടതി അറിയിച്ചു.
ജുഡീഷ്യല്‍ തലത്തിലും ഭരണതലത്തിലും രഞ്ജന്‍ ഗൊഗോയി എടുത്ത കര്‍ശന നടപടികള്‍ ഗൂഢാലോചനയ്ക്ക് കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അസം എന്‍ ആര്‍ സി കേസില്‍ ഗോഗോയി എടുത്ത കടുത്ത നിലപാട് ഗൂഢാലോചനയ്‌ക്ക് കാരണമായിട്ടുണ്ടാകാമെന്ന് ഐ ബി റിപ്പോര്‍ട്ട് നല്‍കിയെന്നാണ് സുപ്രീംകോടതിയുടെ വിശദീകരണം.
രണ്ട് വര്‍ഷം മുമ്പുളള പരാതി ആയതിനാല്‍ തുടരന്വേഷണത്തിന് സാദ്ധ്യതയില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു.
Discussion about this post