രാജ്യത്തെ സ്കൂളുകളില്‍ വേദ പഠനം തുടങ്ങാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി സിബിഎസ്ഇ മാതൃകയില്‍ വേദപഠനത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. സിബിഎസ്ഇയും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലെ ബോര്‍ഡുകളാണ്.
സ്കൂള്‍ സിലബസില്‍ വേദ വിദ്യാഭ്യാസം ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായിട്ടില്ല. വേദ പഠനത്തിന് പുതിയ ബോര്‍ഡ് രൂപീകരിക്കേണ്ടതില്ലെന്നാണ് സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.സ്കൂള്‍ വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഉടന്‍ യോഗം ചേരും.
Discussion about this post