ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ ഭീകരരും സൈനികരുമായി ഏറ്റുമുട്ടൽ. ഷോപിയാനിലും ബുദ്ഗാമിലുമായിരുന്നു ഏറ്റുമുട്ടൽ. ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.
ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ വീരമൃതു വരിക്കുകയും മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ സൈന്യം ശക്തമായ തിരിച്ചടി തുടരുകയാണ്. പൊലീസുകാരനായ മുഹമ്മദ് അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഷോപ്പിയാനില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ഏറ്റുമുട്ടല്‍. ലഷ്കര്‍ ഇ തയ്ബ ഭീകരരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇവർ വിദേശികളാണെന്ന് സൈന്യം വ്യക്തമാക്കി.
ഭീകരരിൽ നിന്നും സൈന്യം വൻ തോതിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി.
Discussion about this post