ആലപ്പുഴ: ഡോക്ടര്‍മാരുടെ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള സമരത്തിന് ഇരയായി ഏഴുവയസ്സുകാരന്. ഇന്നലെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സമയത്തു വിദഗ്ധ ചികില്‍സ ലഭിക്കാത്തതിനാല്‍ നിഖില്‍ എന്ന കുട്ടി മരണപെട്ടത്.ഇതിനെതിരെ വ്യാപക പ്രതിഷേധമാന് നടക്കുന്നത് . കഴിഞ്ഞ ദിവസമാണ് നിഖിലിനെ പനി ബാധിച്ച് ചെട്ടികാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്.തുടര്‍ന്ന് വിദഗ്ദ്ധ ചികില്‍സ ലഭിക്കാനായി നിഖിലിനെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മൂന്നു മണിയോടെ കുട്ടിയുടെ നില ഗുരുതരമായി. നിഖിലിനെ പരിശോധിക്കാന്‍ ഡോക്ടര്‍ എത്താന്‍ വൈകുകയും വിദഗ്ധ ചികില്‍സ നല്‍കാതെ ഡ്രിപ്പ് മാത്രം നല്കി കിടത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു. കുട്ടിയെ വിദഗ്ധചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാന്‍ ശുപാര്‍ശ ചെയ്തെങ്കിലും ആംബുലന്‍സ് സൗകര്യം ലഭിച്ചിരുന്നില്ല.
നിഖിലിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആശുപത്രി പരിസരത്തെത്തിയ ബന്ധുക്കളും വിവിധ രാഷ്ട്രീയ സംഘടനകളും ആശുപത്രിക്കു മുന്നിലും സമീപത്തെ പ്രധാന പാതകളിലും ഉപരോധ സമരം നടത്തി. ആശുപത്രിയിലെത്തിയ എംപിയെയും കലക്ടറെയും സമരക്കാര്‍ ഉപരോധിക്കാന്‍ ശ്രമിച്ചു. 24 മണിക്കൂറിനുള്ളില്‍ അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന കലക്ടറുടെ ഉറപ്പിനെത്തുടര്‍ന്നു സമരക്കാര്‍ പിരിഞ്ഞു. സംഭവം അന്വേഷിച്ചു നടപടിയെടുക്കാന്‍ മന്ത്രി വിഎസ് ശിവകുമാര്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
Discussion about this post