തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ടെക്നോസിറ്റി (കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന് ആന്‍ഡ് ടെക്നോളജി (ഡിജിറ്റല്‍ യൂണിവേഴ്സിറ്റി)) ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷത വഹിച്ചു.
ഉന്നത പഠനത്തിന്റെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുകയും വിജ്ഞാന സമ്ബദ്വ്യവസ്ഥയിലൂടെ പുരോഗതി ആര്‍ജ്ജിക്കുന്നതിനും ലക്ഷ്യമിട്ടാണ് മംഗലപുരം ടെക്നോസിറ്റി ആസ്ഥാനമാക്കി രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചിട്ടുള്ളത്. പുതിയ സാങ്കേതിക വിദ്യകളെയും മാറ്റങ്ങളെയും ഉള്‍ക്കൊള്ളാനുള്ള സംസ്ഥാനത്തിന്റെ ദൃഢനിശ്ചയമാണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ രൂപീകരണത്തിലൂടെ വെളിവാകുന്നതെന്നും ഇത് ജനങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്താന്‍ ഉപകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമീപകാലത്തെ കേരളത്തിന്റെ മികവുകളെ അഭിനന്ദിച്ച ഗവര്‍ണര്‍ ഉന്നത പഠനത്തിന്റെ ആഗോള ഹബ്ബായി മാറാന്‍ കേരളത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിജ്ഞാന സമ്പാദനം ജീവിതത്തിലെ ഏത് ഘട്ടത്തിലും ധൈര്യവും അറിവും സ്വീകാര്യതയും ഐക്യവും നല്‍കും. അജ്ഞതയുടെ പിടിയില്‍ നിന്ന് സ്വതന്ത്രരാക്കുകയും ചെയ്യും. അവസരങ്ങളുടെ ഈ പുതിയ ലോകത്ത് ശ്രദ്ധാപൂര്‍വ്വം ചുവടുവച്ച് വലിയ മേഖലകളിലേക്ക് എത്തിപ്പെടുകയാണ് വേണ്ടത്. നാലാം വ്യാവസായിക വിപ്ലവത്തിലെ മാറ്റങ്ങള്‍ പരമ്ബരാഗത തൊഴില്‍, വ്യാപാര രീതികളെ തകര്‍ത്തേക്കും. കേരളത്തിലെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ ഉന്നത പഠനത്തിന്റെ ആഗോള കേന്ദ്രമായി മാറാന്‍ പോകുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഡാറ്റാ അനലിറ്റിക്സ്, മറ്റ് ഡിജിറ്റല്‍ പരിവര്‍ത്തന കോഴ്സുകള്‍ എന്നിവയിലൂടെ അവസരങ്ങളുടെ വലിയ ലോകം സാധ്യമാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Discussion about this post