കൊച്ചി: ജീത്തു ജോസഫ് സംവിധാനം നിർവ്വഹിച്ച് മോഹൻലാൽ നായകനായെത്തിയ ദൃശ്യം 2 വിനെ പ്രശംസിച്ച് സംവിധായകന് പ്രിയദര്ശന്. താന്‍ ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച സീക്വലാണ് ദൃശ്യം 2 എന്ന് പ്രിയദര്ശന് പറഞ്ഞു.
മോഹന്‍ലാലിനേയും ജീത്തു ജോസഫിനേയും ആന്റണി പെരുമ്പാവൂരിനേയും ദൃശ്യത്തിലെ മുഴുവിന്‍ ടീമിനേയും അഭിനന്ദിക്കുന്നതായും പ്രിയന് പറഞ്ഞു.
https://www.facebook.com/DirectorPriyadarshan/posts/271885364308954
ആമസോണ്‍ പ്രൈമില്‍ 19-ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിച്ചതെങ്കിലും 18-ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു. മോഹന്‍ലാല്‍,
മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്.
മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.
Discussion about this post