ജമ്മു: ജമ്മു കശ്മീരിൽ സ്ഫോടനത്തിന് പദ്ധതിയിട്ട ഭീകരൻ പിടിയിൽ. അൽ ബദർ ഭീകരൻ റാഹ് ഹുസൈൻ ഭട്ടാണ് ജമ്മു കശ്മീർ പൊലീസിന്റെ പിടിയിലായത്. ഫെബ്രുവരി 14ന് ജമ്മു ബസ് സ്റ്റാൻഡിൽ സ്ഫോടനം നടത്താനായിരുന്നു ഇയാളുടെ പദ്ധതി.
ജമ്മു ബസ് സ്റ്റാൻഡിൽ നിന്നും ഫെബ്രുവരി 14ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഭട്ട് പിടിയിലായത്. ജമ്മുവിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടത് പാക് ഭീകരർ ആയ്യിരുന്നു. അവരുമായി നേരിട്ട ബന്ധമുള്ള വ്യക്തിയാണ് ഹുസൈൻ ഭട്ട് എന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.
ഫെബ്രുവരി 14ന് ജമ്മു ബസ് സ്റ്റാൻഡിൽ നിന്നും ആറര കിലോഗ്രാം സ്ഫോടക വസ്തുവുമായി സൊഹൈൽ ബാഷിർ എന്നയാൾ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റാഹ് ഹുസൈൻ ഭട്ടിനെ പിടികൂടിയത്.
Discussion about this post