റാഞ്ചി : കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ ഐറ്റം ഡാന്‍സ്. ജാര്‍ഖണ്ഡിലെ സരയ്കേലയില് കോണ്‍ഗ്രസ് നടത്തിയ കിസാന്‍ ജനആക്രോശ് റാലിയിലെ വേദിയിലാണ് ഐറ്റം ഡാന്‍സ് നടത്തിയത്. ഇതിന്റെ വീഡിയോ ബി.ജെ.പി പുറത്തുവിട്ടു.
സ്ത്രീകള്‍ അടക്കമുള്ള വേദിയിലാണ് സിനിമാ ഗാനത്തിനൊപ്പം ഒരു യുവതിയുടെ ഐറ്റം ഡാന്‍സ് നടത്തിയത്. അടുത്ത റാലിയില്‍ മിയാ ഖലിഫ വരുമോയെന്നാണ് ബി.ജെ.പി ചോദിച്ചത്.
ജനപിന്തുണ ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ആളെക്കൂട്ടാനായി ഇത്തരത്തിലുള്ള നടപടികളാണ് ചെയ്യുന്നതൈന്ന് ജാര്‍ഖണ്ഡ് ബി.ജെ.പി ഘടകം പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രികൂടി പങ്കെടുത്ത റാലിയിലാണ് ഇത്തരത്തില്‍ ഡാന്‍സ് നടത്തിയതെന്നും ബി.ജെ.പി ആരോപിച്ചു.
Discussion about this post