കോഴിക്കോട്: ഹിന്ദുത്വം എന്നത് അപകർഷതാ ബോധത്തോടെ ഉച്ചരിക്കേണ്ട വാക്കല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. യോഗി ആദിത്യനാഥിന് മാത്രമായി ഒരു ഹിന്ദുത്വ രാഷ്ട്രമില്ലെന്നും ബി ജെ പിയുടെ പൊതു രാഷ്ട്രീയ നിലപാട് തന്നെയാണ് അതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമലയും സ്വര്‍ണക്കടത്തും ഉള്‍പ്പടെയുളളവ ബി ജെ പി പ്രചാരണ ആയുധമാക്കുമെന്നും വി മുരളീധരൻ പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ അന്വേഷണം അവസാനിച്ചിട്ടില്ല. അന്വേഷണം ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തിയാകും ബി ജെ പി. കേരളത്തില്‍ രണ്ട് മുന്നണികളെയും പരാജയപ്പെടുത്തി കാര്യക്ഷമതയുടെയും സുതാര്യതയുടെയും മുഖമുദ്രയായി മാറുന്ന ഭരണമാണ് ബി ജെ പി ലക്ഷ്യമിടുന്നത്. ബി ജെ പിയുടെ എല്ലാ നേതാക്കളും ദേശീയതയുടെ രാഷ്ട്രീയം ഉയര്‍ത്തുന്നവരാണെന്നും വി മുരളീധരൻ പറഞ്ഞു.
Discussion about this post