തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റില്‍ സമരഗേറ്റിന് സമീപത്ത് സംഘടിച്ചെത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
ഇത് മറികടന്ന് സെക്രട്ടറിയേറ്റിലെക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് ചെയ്യുകയായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്നും പോലീസ് ആരോപിച്ചു.
Discussion about this post