Saturday, February 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

മത്സ്യബന്ധന വിവാദം: മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് ‘കളക്ടര്‍ ബ്രോ’ നല്‍കിയത് അശ്ലീലച്ചുവയുള്ള മറുപടി, എന്‍ പ്രശാന്ത് വിവാദത്തിൽ

മാതൃഭൂമിയിലെ സ്റ്റാഫ് റിപ്പോര്‍ട്ടറോടായിരുന്നു കളക്ടര്‍ ബ്രോ എന്ന് സോഷ്യല്‍ മീഡിയ വിളിക്കുന്ന പ്രശാന്തിന്റെ മോശം പെരുമാറ്റം.

by Brave India Desk
Feb 23, 2021, 10:18 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച്‌ ചോദിച്ച മാദ്ധ്യമ പ്രവര്‍ത്തകയ്ക്ക് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.എന്‍.സി.) മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്ത് നല്‍കിയത് അശ്ലീലച്ചുവയുള്ള മറുപടി. മാതൃഭൂമിയിലെ സ്റ്റാഫ് റിപ്പോര്‍ട്ടറോടായിരുന്നു കളക്ടര്‍ ബ്രോ എന്ന് സോഷ്യല്‍ മീഡിയ വിളിക്കുന്ന പ്രശാന്തിന്റെ മോശം പെരുമാറ്റം.

പ്രശാന്തും മാദ്ധ്യമപ്രവര്‍ത്തകയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 1.33നും 2.23നും ഇടയിലുള്ളതാണ് സന്ദേശങ്ങള്‍.വാര്‍ത്ത ചോര്‍ത്തിയെടുക്കാനുള്ള വിദ്യകള്‍ കൊള്ളാം. ക്ഷമിക്കണം. തെറ്റായ ആളുടെയടുത്ത് തെറ്റായ വിദ്യകളായിപ്പോയി. ബൈ മാഡം. ചില മാദ്ധ്യമപ്രവര്‍ത്തകരെ തോട്ടിപ്പണിക്കാരുമായി താരതമ്യപ്പെടുത്തുന്നതില്‍ അത്ഭുതമില്ലെന്നായിരുന്നു പ്രശാന്ത് പറഞ്ഞത്. കൂടാതെ ആദ്യമയച്ച പല സ്റ്റിക്കറുകളും ഡിലീറ്റും ചെയ്തിട്ടുണ്ട്.

ചാറ്റ് ഇങ്ങനെ, ഹായ്, മാതൃഭൂമി ലേഖികയാണ്. ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടാകുമോ? ഒരു വാര്‍ത്തയുടെ ആവശ്യത്തിനാണന്നായിരുന്നു മാദ്ധ്യമ പ്രവര്‍ത്തക ആദ്യം അയച്ചത്. സുനില്‍ സുഖദയുടെ മുഖമുള്ള ഒരു സ്റ്റിക്കറായിരുന്നു പ്രശാന്തിന്റെ മറുപടി. തുടര്‍ന്ന് താങ്കളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചല്ല. എന്താണ് പ്രതികരണമെന്ന് അറിയാനാണെന്ന് പറയുമ്പോള്‍, ഓ… യാ… എന്ന(നടിയുടെ മുഖമുള്ള സ്റ്റിക്കര്‍. അശ്ലീലച്ചുവയുള്ളത്) മറുപടി കൊടുക്കുകയായിരുന്നു.

എന്തുതരത്തിലുള്ള പ്രതികരണമാണിതെന്ന് മാദ്ധ്യമപ്രവര്‍ത്തക ചോദിക്കുമ്പോള്‍ വീണ്ടും നടിയുടെ മുഖമുള്ള സ്റ്റിക്കറാണ് പ്രശാന്ത് അയച്ചത്. ഇത്രയും തരംതാഴ്ന്ന പ്രതികരണങ്ങള്‍ താങ്കളെപ്പോലെ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ പദവിയിലിരിക്കുന്ന ഒരു വ്യക്തിയില്‍നിന്ന് പ്രതീക്ഷിച്ചില്ല. ഇതിനെക്കുറിച്ച്‌ ബന്ധപ്പെട്ട ഉന്നത അധികാരികളോട് പരാതിപ്പെടും.

താങ്കളുടെ ഒരു പ്രതികരണവും ഇനി ആവശ്യമില്ല. സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നാണ് താങ്കള്‍ ആദ്യം പഠിക്കേണ്ടത്. നന്ദി!എന്ന് മറുപടിയാണ് ഇതിന് മാദ്ധ്യമപ്രവര്‍ത്തക നല്‍കിയത്. ഒരു സഹപ്രവര്‍ത്തകനില്‍ നിന്ന് നമ്പര്‍ വാങ്ങി പ്രശാന്തിനെ വിളിച്ചെന്നും, മറുപടിയില്ലാത്തതിനാല്‍ വാട്‌സാപ്പില്‍ മെസേജ് അയക്കുകയുമായിരുന്നു എന്നുമാണ് മാദ്ധ്യമപ്രവര്‍ത്തക പറയുന്നത്.

Tags: TOPN Prashant Naircollector prashant naircollector bro
Share28TweetSendShare

Discussion about this post


Related News

ഇന്ന് ആറ്റുകാൽ പൊങ്കാല; വീടുകളിൽ പൊങ്കാലയർപ്പിക്കാൻ വ്രതശുദ്ധിയോടെ സ്ത്രീജനങ്ങൾ

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; യാത്രക്കാർ ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടു, ഡ്രൈവർ നിയന്ത്രിത ഡോർ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ

സംസ്ഥാന സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധം; തീരദേശ ഹർത്താൽ ആരംഭിച്ചു

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

Next Post

കഴുത്തിൽ കടി മുറുക്കിയ പുലിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു; നിസ്സഹായനായി നിലവിളിച്ച പിതാവ് ഉൾപ്പെടെയുള്ളവരെ അത്ഭുതപ്പെടുത്തിയ 12 വയസ്സുകാരന്റെ വീരകഥ ഇങ്ങനെ

Latest News

‘ജാഗ്രത തുടരണം‘; മഹാമാരിയെ അതിജീവിക്കാൻ കർശനമായ നിരീക്ഷണം ആവശ്യമെന്ന് കേന്ദ്രം

ഇന്ന് ആറ്റുകാൽ പൊങ്കാല; വീടുകളിൽ പൊങ്കാലയർപ്പിക്കാൻ വ്രതശുദ്ധിയോടെ സ്ത്രീജനങ്ങൾ

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; യാത്രക്കാർ ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടു, ഡ്രൈവർ നിയന്ത്രിത ഡോർ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ

മികവിന് അംഗീകാരം; ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് ഹിമ ദാസ് അസം പൊലീസിൽ ജോലിയിൽ പ്രവേശിച്ചു

സംസ്ഥാന സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധം; തീരദേശ ഹർത്താൽ ആരംഭിച്ചു

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

‘കൊച്ചിയിൽ പിടിയിലായ ഭീകരർ വൻ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു‘; യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News