Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘സീമചേച്ചിയുടെ ‘ഓ! യാ…’ ഞാനിട്ടത്; യാതൊരു അശ്ലീലവുമില്ല’- പ്രശാന്തിന്റെ കുറ്റമേറ്റെടുത്ത് ഭാര്യ, നാടകീയ രംഗങ്ങൾ

by Brave India Desk
Feb 23, 2021, 02:38 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍ പ്രശാന്ത് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ കുറ്റമേറ്റെടുത്ത് ഭാര്യ ലക്ഷ്മി പ്രശാന്ത്. പ്രശാന്തല്ല, താനാണ് പ്രശാന്തിന്റെ മൊബൈല്‍ ഫോണില്‍നിന്ന് മാധ്യമ പ്രവര്‍ത്തകയ്ക്ക് മറുപടി നല്‍കിയതെന്നാണ് ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മനസ്സ് സ്വസ്ഥമായിരിക്കാന്‍ പ്രശാന്തിനെ ഫോണില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും പരമാവധി മാറ്റി നിര്‍ത്താനാണ് തന്റെ ശ്രമമെന്നും അവര്‍ വിശദീകരിക്കുന്നു.

‘പലതവണ അജ്ഞാത നമ്പറുകളില്‍ നിന്ന് പല പേരുകളില്‍ പലതവണ കോളും മെസേജും ‘ വീഡിയോ കോളും’ ചെയ്ത ഈ മാന്യ/മാന്യന്റെ ഉദ്ദേശ്യം നന്നായി മനസ്സിലാക്കിയാണ് അയാളെ ഞാന്‍ കൈകാര്യം ചെയ്തത് എന്ന് മനസ്സിലാക്കുക. സ്റ്റിക്കറുകള്‍ മാത്രം കിട്ടിയപ്പോള്‍ കാര്യം നടക്കില്ലെന്ന് മനസ്സിലായ ലേഖകന്‍/ലേഖിക ട്രാക്ക് മാറ്റുന്നു. ഉദ്യോഗസ്ഥനോട് ‘താങ്കളെ ഉപദ്രവിക്കാനല്ല’ എന്ന ചെറിയ വായിലെ വലിയ വര്‍ത്തമാനത്തിന് ‘ഓ യാ!’ എന്നല്ലാതെ എന്ത് പറയാന്‍! ഞാനിട്ട സീമച്ചേച്ചിയുടെ ‘ഓ..യാ!’ എന്ന സ്ഥിരം സ്റ്റിക്കര്‍ അശ്ലീലമായി പെട്ടെന്ന് തോന്നിയ ലേഖകന്‍/ലേഖിക വീണ്ടും വീഡിയോ കോള്‍ തുടങ്ങി. അത് കൊള്ളാല്ലോ. അശ്ലീലം കാണാനാണോ വീഡിയോ കോള്‍?’

Stories you may like

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

‘ഒരു വീഡിയോ കോള്‍ എങ്ങനെയെങ്കിലും അറ്റന്റ് ചെയ്യിച്ച് അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്ന പഴയ നമ്പറൊക്കെ ഈ ഭാഗത്തുള്ളവര്‍ക്കും അറിയാം. സാധാരണ ഒരു സ്റ്റിക്കറിനെ ‘അശ്ലീലം’ എന്ന് വിശേഷിപ്പിച്ച ലേഖകന്‍/ലേഖിക വീഡിയോ കോള് നടത്തി അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് ‘സെക്‌സ് ചാറ്റ്’ എന്ന് വാര്‍ത്ത സൃഷ്ടിക്കലായിരുന്നു പരിപാടി. സത്യത്തില്‍ കോള്‍ എടുത്ത് ഞാന്‍ രണ്ട് പറയുകയായിരുന്നു വേണ്ടത്’, ലക്ഷ്മി പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.‘വീണ്ടും വിളിച്ച് ശല്യം ചെയ്ത ലേഖകന്‍/ലേഖികയുടെ ശല്യം തുടര്‍ന്നപ്പോള്‍ ഫോണ്‍ പിടിച്ച് വാങ്ങി ശല്യം ‘wrong person and wrong tactics’ എന്ന് മെസേജിട്ട് പ്രശാന്ത് അയാളെ ബ്ലോക്ക് ചെയ്തു.

‘പഞ്ച് ഡയലോഗ് അടിച്ചിട്ടേ ബ്ലോക്കാക്കാന്‍ പാടുള്ളൂ എന്ന് പറഞ്ഞ് വീണ്ടും അണ്‍ബ്ലോക്ക് ചെയ്ത് ലാസ്റ്റ് പഞ്ചിന് എന്റെ സ്ഥിരം ഡയലോഗ് ഞാനിട്ടു. അവരുടെ ഭീഷണി വെറുതേ കാണണ്ടാ, ഫുള്‍ കൊട്ടേഷനാണെന്ന് പറഞ്ഞ് എല്ലാം ഡിലീറ്റ് ചെയ്യാന്‍ തുനിഞ്ഞ എന്നെ തടഞ്ഞ പ്രശാന്തിന് നന്ദി. അല്ലെങ്കില്‍ ഈ സ്‌ക്രീന്‍ഷോട്ടുകള്‍ കാണിക്കാന്‍ ഉണ്ടാവില്ലായിരുന്നു’, ലക്ഷ്മി വിശദീകരിക്കുന്നു.

ആഴക്കടല്‍ മത്സ്യ ബന്ധന വിവാദത്തില്‍ എന്‍ പ്രശാന്ത് ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതില്‍ പ്രതികരണം ചോദിക്കാനായിരുന്നു മാതൃഭൂമി ദിപത്രത്തിലെ മാധ്യമപ്രവര്‍ത്തക പ്രശാന്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. മാന്യമായി താന്‍ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് പ്രശാന്ത് അപമര്യാദയായി മറുപടി നല്‍കിയതിന്റെ സ്‌ക്രീന്‍ ഷോട്ടുകളടക്കം മാധ്യമപ്രവര്‍ത്തക പുറത്തുവിടുകയും ഇക്കാര്യം വ്യക്തമാക്കി മാതൃഭൂമി വാര്‍ത്ത ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.  സന്ദേശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് കുറ്റമേറ്റെടുത്ത് ലക്ഷ്മി പ്രശാന്ത് രംഗത്തെത്തിയിരിക്കുന്നത്.

കർഷക പ്രതിഷേധം ആയുധമാക്കിയ കോൺഗ്രസിന് കനത്ത തിരിച്ചടി: ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പിൽ തൂത്തുവാരി ബിജെപി

ഒരു വാര്‍ത്തയുടെ ആവശ്യത്തിന് വേണ്ടിയാണ് താന്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതെന്നും ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കുമോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് സിനിമാ നടന്‍ സുനില്‍ സുഖദയുടെ ചിത്രമായിരുന്നു പ്രശാന്തിന്റെ മറുപടി. തുടര്‍ന്ന് താങ്കളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രതികരണമറിയാന്‍ വേണ്ടി മാത്രമാണെന്നും മാധ്യമ പ്രവര്‍ത്തക വിശദീകരിക്കുന്നുണ്ട്. ഇതിന് ലൈംഗിക ചുവയോടുകൂടിയ ചിത്രവും പരിഹാസവുമായിരുന്നു പ്രശാന്ത് തിരിച്ചയച്ചത്.

 

Tags: collector bro
Share8
Tweet
Send
Share

Latest stories from this section

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

Latest News

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

ജയിൽ കഴിയുന്ന കൊടുംഭീകരന് അച്ഛനാവാൻ സൗകര്യമൊരുക്കിയ നാടാണ്,അവരെ നിയന്ത്രിക്കേണ്ടത് ലോകതാത്പര്യം; പാകിസ്താനെ നാണം കെടുത്തി ഒവൈസി

ഒരു വിദേശിക്കും ഇന്ത്യയെ നിയന്ത്രിക്കാനാകില്ല ; ഇലോൺ മസ്‌കിനെതിരെ ആഞ്ഞടിച്ച് ഒവൈസി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

എന്റെ മോനെ തീ, സ്വിംഗ് കിംഗ് തിരിച്ചുവന്നു; അർശ്ദീപിന് പകരക്കാരനായി ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ; വിൻഡീസിനെതിരായ അവസാന പോരാട്ടത്തിൽ കളത്തിൽ ഇറങ്ങും

എന്റെ മോനെ തീ, സ്വിംഗ് കിംഗ് തിരിച്ചുവന്നു; അർശ്ദീപിന് പകരക്കാരനായി ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ; വിൻഡീസിനെതിരായ അവസാന പോരാട്ടത്തിൽ കളത്തിൽ ഇറങ്ങും

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

ബംഗ്ലാദേശ് മോഡൽ ഭരണകൂട അട്ടിമറിക്കാണ് കോൺഗ്രസ് ശ്രമിക്കുന്നത് ; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി രാജ്നാഥ് സിംഗ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

9 പന്തിൽ ഒരു സിക്സർ, തകർന്നടിഞ്ഞത് പഴയ റെക്കോർഡുകളെല്ലാം; ഇന്ത്യ-വിൻഡീസ് പരമ്പരയിൽ കണ്ടത് ബാറ്റിംഗ് വിസ്ഫോടനം; ചിന്നസ്വാമിയിൽ ചരിത്രം പിറക്കുമോ?

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

ഇന്ത്യക്ക് പരമ്പരയിൽ നിന്ന് കോടികൾ; വിൻഡീസിന് നയാ പൈസയില്ല: ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് സി.ഇ.ഒ

ഇന്ത്യക്ക് പരമ്പരയിൽ നിന്ന് കോടികൾ; വിൻഡീസിന് നയാ പൈസയില്ല: ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് സി.ഇ.ഒ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies