തിരുവനന്തപുരം: ശബരിമല, പൗരത്വ പ്രക്ഷാേഭങ്ങളെത്തുടര്‍ന്ന് എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവമുളള കേസുകള്‍ പിന്‍വലിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ബി ജെ പിയും എന്‍ എസ് എസും നേരത്തേ ആവശ്യപ്പെട്ടിരുന്നു.
തങ്ങള്‍ അധികാരത്തില്‍ വരുകയാണെങ്കില്‍ ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുമെന്ന് യു ഡി എഫ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ എന്‍ എസ് എസ് സ്വാഗതം ചെയ്തിട്ടുണ്ട്. വൈകിവന്ന വിവേകമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
നാമജപഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഒട്ടേറെ വിശ്വാസികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കേസുകൾ കാരണം പലർക്കും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയുണ്ടെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടിയിരുന്നു.











