ലക്‌നൗ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിന്നും തട്ടിക്കൊണ്ടു പോയി തുടര്‍ന്ന് പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട പെണ്‍കുട്ടിയെ കര്‍ണാടകയിലെ ബെല്‍ഗമില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തി. 2017ലാണ് ഗാസിയാബാദില്‍ നിന്നും പെണ്‍കുട്ടിയെ കാണാതാകുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയായിരുന്നു.
ഇതിനിടെയാണ് ഫെബ്രുവരി ഏഴിന് പൊലീസ് ബെല്‍ഗമിലെ ഒരു വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ ഈ പെണ്‍കുട്ടി ഉള്‍പ്പെടുന്ന സംഘം പിടിയിലാകുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി ഉത്തർ പ്രദേശിലെ കാണാതായ പെൺകുട്ടി ആണെന്ന് പൊലീസിന് മനസിലായത്.
പെണ്‍കുട്ടിയെ സംഘം നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തട്ടികൊണ്ടു പോയതാണെന്നും മുംബൈ അടക്കം നിരവധി പ്രദേശങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. നിരവധി ക്രൂര പീഡനങ്ങൾക്കിരയായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.
Discussion about this post