ഡല്‍ഹി: വെടിയുണ്ട പാഴാക്കാതെ അതിര്‍ത്തി വികസിപ്പിക്കുന്ന ചൈനയുടെ പരിപാടി ഇന്ത്യയോട് നടക്കില്ലെന്ന് കരസേന മേധാവി ജനറല്‍ എം.എം നരവാനെ. ഇക്കാര്യം ചൈനയ്ക്ക് ബോധ്യപ്പെടുത്തി കൊടുത്തെന്നും നരവാനെ പറഞ്ഞു.
നുഴഞ്ഞുകയറി അതിര്‍ത്തി വികസിപ്പിക്കുക എന്നതാണ് ചൈനയുടെ ശീലം. ചെറിയ ചെറിയ നീക്കങ്ങള്‍ നടത്തി ആരാലും ശ്രദ്ധിക്കപ്പെടാത്ത രീതിയില്‍ ചൈന അതിര്‍ത്തി വികസിപ്പിക്കും. ഇങ്ങനെയാണ് ചൈനീസ് പട്ടാളം അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുത്തത്. ജീവഹാനിയോ യുദ്ധമോ ഇല്ലാതെ തന്നെ അവര്‍ ലക്ഷ്യം കണ്ടിരുന്നു. എന്നാല്‍ അത് ഇന്ത്യയോട് പ്രയോഗിച്ചാല്‍ ഫലമുണ്ടാകില്ലെന്ന് ചൈനയ്ക്ക് ബോധ്യമായെന്ന് നരവാനെ വ്യക്തമാക്കി.
ചൈനയുടെ ഏത് നീക്കവും തടയാന്‍ സൈന്യം സര്‍വ്വസജ്ജമാണ്. ദക്ഷിണ ചൈന കടലില്‍ ചൈനയുടെ ഭാഗത്ത് നിന്നും ചില നീക്കങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇക്കാര്യം സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post