കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, നടി പായല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിലാണ് നടി പാര്‍ട്ടിയില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിക്കേ, പരമാവധി നടീനടന്മാരെ തങ്ങളുടെ കൂടാരങ്ങളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും.
ഇന്നലെയാണ് നടന്‍ യാഷ് ദാസ്ഗുപ്ത ബിജെപിയില്‍ ചേര്‍ന്നത്.ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വിജയ്‌വര്‍ഗീയയുടെയും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയിയുടെയും സാന്നിധ്യത്തിലായിരുന്നു നടന്റെ പാര്‍ട്ടി പ്രവേശനം.
പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ ബിജെപിയിലേക്കുള്ള പ്രമുഖരുടെ വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
Discussion about this post