മലപ്പുറം: മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട. ; 35 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശികളായ അബ്ബാസ്, അമോൾ എന്നിവർ പിടിയിലായി. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിക്ക് സമീപത്ത് വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.
മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പണം കടത്താന്‍ ഉപയോഗിച്ച വാഹനവും രേഖകളും പൊലീസ് പിടികൂടി. വാഹനത്തിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായരുന്നു പണം കണ്ടെത്തിയത്.
2000, 500 രൂപയുടെ നോട്ടുകളായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. മലപ്പുറം പാലക്കാട് ജില്ലകളിലായി വിവിധയിടങ്ങളില്‍ വിതരണം ചെയ്യാനുള്ള പണമായിരുന്നു പിടിച്ചെടുത്തത്. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരും വര്‍ഷങ്ങളായി കോഴിക്കോട് പാലക്കാട് ജില്ലകളില്‍ സ്ഥിരതാമസക്കാരാണ്.
Discussion about this post