കണ്ണൂർ: കഞ്ചാവ് വിൽപ്പന അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പി കേസിൽ പ്രതി ഷബീർ പിടിയിലായി. കണ്ണപുരം പാലത്തിന് സമീപം കരിക്ക് കച്ചവടം നടത്തുന്ന ഷബീര്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ പരിശോധനയ്ക്ക് എത്തിയത്.
പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥൻ നിഷാദിനെ ഷബീര്‍ കരിക്ക് വെട്ടുന്ന കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പാപ്പിനിശേരിയിലാണ് സംഭവം. കണ്ണപുരം സ്വദേശിയാണ് പിടിയിലായ ഷബീർ.
പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണപുരം പോലീസ് എത്തിയാണ് ഷബീറിനെ പിടികൂടിയത്. ഇയാളില്‍ നിന്നും കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
Discussion about this post