തൃശൂർ: കുതിരാൻ തുരങ്കത്തിൽ അപകടം. ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞാണ് അപകടമുണ്ടായത്.
തിരുച്ചുറപ്പള്ളി സ്വദേശി ശശി (25) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പളനിസ്വാമി ഗുരതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.
ലോറിക്കടിയില്‍ കുടുങ്ങിയ ശശിയെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് പണിപ്പെട്ടാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.











