കൊച്ചി: ബിജെപിയിലേക്ക് സംസ്ഥാനത്തെ പ്രമുഖരുടെ ഒഴുക്ക് തുടരുന്നു. ഹൈക്കോടതി മുൻ ജഡ്ജി പി എൻ രവീന്ദ്രനും മുൻ ഡിജിപി വേണുഗോപാലൻ നായരും ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനിൽ നിന്നാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണ സമ്മേളനത്തിൽ വെച്ചായിരുന്നു ഇവരുടെ ബിജെപി പ്രവേശനം.
ഇവരെക്കൂടാതെ അഡ്മിറല്‍ ബിആര്‍ മേനോന്‍, ബിപിസിഎല്‍ മുന്‍ ജനറല്‍ മാനേജര്‍മാരായ സോമചൂഢന്‍, എം ഗോപിനാഥന്‍, മുന്‍ ഡെപ്യൂട്ടി ജിഎം കെ രവികുമാര്‍, ഡോ: പ്രസന്നകുമാര്‍, തോമസ് പി ജോസഫ്, കെഎ മുരളി, ഷിജി റോയി, എം ഐ സജിത്, അനില്‍ മാധവന്‍, വിനോദ് ചന്ദ്രന്‍ തുടങ്ങിയവരും ബിജെപിയില്‍ ചേര്‍ന്നു.
വിജയ യാത്ര അവസാനിക്കുമ്പോൾ സംസ്ഥാനത്തെ നിരവധി പ്രമുഖർ ബിജെപിയിൽ ഉണ്ടാകുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ അന്വർത്ഥമാക്കുന്ന വാർത്തകളാണ് വിജയ യാത്ര വേദികളിൽ നിന്നും പുറത്തു വരുന്നത്.
Discussion about this post