കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍ജെഡി. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്.
ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയാനാണ് ഇരു പാര്‍ട്ടികളും ഒരുമിച്ച് പോരാടാന്‍ തീരുമാനിച്ചെന്ന് മമത ബാനര്‍ജി പറഞ്ഞു. ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് പിതൃതുല്യനാണെന്നും മമത വ്യക്തമാക്കി.
ബംഗാളില്‍ കുടിയേറിയ ബിഹാര്‍ ജനതയോടാണ് മമതയെ പിന്തുണയ്ക്കണമെന്ന് തേജസ്വിയും അഭ്യര്‍ഥിച്ചു.
Discussion about this post