കന്യാകുമാരി: കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ആഴക്കടലില്‍ നീന്താനിറങ്ങിയതിന്റെ വിഡിയോ ഏറെ ചര്‍ച്ചയായതിന് പിന്നാലെ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെയും ഒറ്റക്കൈയില്‍ പുഷ്അപ് എടുക്കുന്നതിന്റെയും വിഡിയോകളാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്.
#WATCH: Congress leader Rahul Gandhi dances with students of St. Joseph's Matriculation Hr. Sec. School in Mulagumoodubn, Tamil Nadu during an interaction with them pic.twitter.com/RaSDpuXTqQ
— ANI (@ANI) March 1, 2021
കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ് ജോസഫ്സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്തം ചെയ്തത്. ഇംഗ്ലീഷ് പാട്ടിനൊപ്പമായിരുന്നു രാഹുലിന്റെ ചുവടുകള്‍. വിദ്യാര്‍ഥികളും നേതാക്കളും കൈള്‍ കോര്‍ത്തുപിടിച്ചായിരുന്നു നൃത്തം ചെയ്തത്.
#WATCH: Congress leader Rahul Gandhi doing push-ups and 'Aikido' with students of St. Joseph's Matriculation Hr. Sec. School in Mulagumoodubn, Tamil Nadu pic.twitter.com/qbc8OzI1HE
— ANI (@ANI) March 1, 2021
ഇത് കൂടാതെ രാഹുല്‍ തന്റെ കായികാഭ്യാസങ്ങളും ഇവിടെ പുറത്തെടുത്തു. വിദ്യാര്‍ഥിക്കൊപ്പം ഒറ്റക്കൈയിൽ പുഷ്അപ്പുകളെടുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇതോടൊപ്പം ജാപ്പനീസ് മാര്‍ഷ്യല്‍ ആര്‍ട്സായ ഐകിഡോയിലെ തന്റെ അഭ്യാസങ്ങളും രാഹുല്‍ കുട്ടികളുമായി പങ്കുവെച്ചു. ഐകിഡോയില്‍ ബ്ലക്ബെല്റ്റുണ്ട് രാഹുലിന്.
Discussion about this post