ഡല്‍ഹി: കോവിഡ് വാക്സിന് സ്വീകരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ഡല്‍ഹിയിലെ ആര്.ആര് ആശുപത്രിയിലെത്തിയാണ് മന്ത്രി വാക്സിന് സ്വീകരിച്ചത്. രാജ്യത്തെ കോവിഡ് മുക്തമാക്കാന്‍ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് അദ്ദേഹം കുത്തിവെപ്പിന് ശേഷം പ്രതികരിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ വാക്സിന് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ശാസ്ത്രജ്ഞരേയും ഡോക്ടര്‍മാരേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതയുള്ള എല്ലാവരും അവരവരുടെ ഘട്ടം വരുമ്പോള്‍ വാക്സിന് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് രണ്ടാം ഘട്ട വാക്സിനേഷന് ഇന്നലെയാണ് തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആരോഗ്യ മന്ത്രി ഹര്‍ഷ വര്ദ്ധന്, നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ രണ്ടാം ഘട്ട വാക്സിനേഷന്റെ ഭാഗമായി ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചിരുന്നു.
Discussion about this post