കോട്ടയം: സി പി എം നേതാവും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മിനര്‍വ്വ മോഹന്‍ ബി ജെ പിയില്‍ ചേര്‍ന്നു. കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയില്‍ കോട്ടയത്തെ സ്വീകരണ വേദിയിലാണ് വച്ചാണ് മിനര്‍വ്വ ബി ജെ പിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നാണ് ഇവര്‍ ബി ജെ പി അംഗത്വം സ്വീകരിച്ചത്.
സി പി എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച മിനര്‍വ്വ മൂന്ന് തവണ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായും ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സാംസ്ക്കാരിക രംഗത്ത് നിന്നും ധാരാളം പേരാണ് പാര്‍ട്ടിയിലേക്ക് എത്തുന്നത്.
Discussion about this post