ലഖ്നൗ: ഉത്തർപ്രദേശിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് കൊടും കുറ്റവാളികളെ പൊലീസ് വകവരുത്തി. പ്രയാഗ് രാജിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഉത്തർ പ്രദേശ് പൊലീസിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്.
എച്ച്.എസ്. അംജാദ്, വക്കീൽ പാണ്ഡേ എന്നിവരെയാണ് പൊലീസ് വധിച്ചത്. ഡെപ്യൂട്ടി ജയിലര്‍ അനില്‍ കുമാര്‍ ത്യാഗിയുടെ കൊലപാതകവുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ട രണ്ടുപേരുമെന്ന് പൊലീസ് അറിയിച്ചു.
ഗുണ്ടാതലവന്മാരായ മുന്നയുടെയും ദിലീപ് മിശ്രയുടെയും സംഘാംഗങ്ങളാണ് കൊല്ലപ്പെട്ടവർ. ബദോഹി ജില്ലയിലെ ഗുണ്ടാ കുടിപ്പകയുടെ പേരിൽ നടക്കുന്ന അതിക്രമങ്ങൾക്ക് നേതൃത്വം നൽകി വന്നവരാണ് ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി. മേൽനടപടികൾ സ്വീകരിച്ച ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു.
Discussion about this post