ഡൽഹി: താജ് മഹൽ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. ഇതിനെ തുടർന്ന് വിനോദസഞ്ചാരികളെ അതിവേഗം ഒഴിപ്പിക്കുകയാണ്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
അജ്ഞാതനിൽ നിന്നാണ് ബോംബ് ഭീഷണി ലഭിച്ചിരിക്കുന്നത്. ആയിരത്തോളം സന്ദർശകർ നിലവിൽ താജ് മഹലിൽ ഉണ്ടെന്നാണ് വിവരം.
താജ് മഹലിന്റെ പടിഞ്ഞാറൻ കവാടവും കിഴക്കൻ കവാടവും നിലവിൽ അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
താജ് മഹലിൽ ബോംബ് വെച്ചിട്ടുണ്ടെന്നും അത് ഉടൻ പൊട്ടുമെന്നുമായിരുന്നു ആഗ്ര പൊലീസിന് ലഭിച്ച ഭീഷണി സന്ദേശം. ഭീഷണിയെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സി ഐ എസ് എഫും പ്രദേശത്ത് ജാഗ്രത പാലിക്കുകയാണ്.
സന്ദേശമയച്ച ആളിനായി തിരച്ചിൽ തുടരുകയാണ്. ഭീഷണി സന്ദേശം വന്ന ഫോൺ നമ്പരും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.
Discussion about this post