പത്തനംതിട്ട: കേരളത്തിൽ ഇരു മുന്നണികളെയും നയിക്കുന്നത് മതമൗലികവാദ ശക്തികളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ മതമൗലികവാദികള്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിജയ യാത്രയ്ക്ക് പന്തളത്തു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൗ ജിഹാദ് സംഘങ്ങള്‍ ഹിന്ദു, കൃസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റി സിറിയയിലേക്കും മറ്റും കടത്തുകയാണ്. ഇത്തരം സംഘങ്ങള്‍ സംസ്ഥാനത്ത് ശക്തമായിട്ടും ഇരുമുന്നണികളും അതു തടയാന്‍ ശ്രമിക്കുന്നില്ല. അതില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്രം നൽകുന്ന പദ്ധതികളൊന്നും സംസ്ഥാനത്ത് നടപ്പാക്കുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും എത്തിയ നൂറുകണക്കിന് പ്രവർത്തകരെ അദ്ദേഹം ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.
Discussion about this post