ശ്രീനഗർ: കശ്മീരിൽ ആദ്യ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആരംഭിച്ച് ഇന്ത്യൻ സൈന്യം. ബരാമുള്ളയിലെ സോപോറിലാണ് ഇന്ത്യന്‍ സൈന്യം കമ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‍ ആരംഭിച്ചത്.
റേഡിയോ ചിനാർ എന്ന് പേരിട്ടിരിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനിൽ നിന്നും സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചും പരിപാടികളെ കുറിച്ചുമുള്ള അറിയിപ്പുകൾ ഉണ്ടാകും. യുവാക്കൾക്കായുള്ള ബോധവത്കരണ പരിപാടികളും പ്രക്ഷേപണം ചെയ്യും.
ഹിന്ദി, പഞ്ചാബി, സൂഫി ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വിനോദ പരിപാടികളും റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുമെന്നും ലഫ്റ്റനന്റ് ജനറല്‍ ബി എസ് രാജു മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Discussion about this post