വാഷിംഗ്ടൺ: നാസയുടെ ചൊവാദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യൻ വംശജരെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നാസയുടെ ഏറ്റവും പുതിയ ചൊവ്വാ ദൗത്യവിജയത്തിന്റെ മുഴുവൻ മേന്മയും ഇന്ത്യൻ വംശജർക്കാണെന്ന് ബൈഡൻ പറഞ്ഞു.
നാസയുടെ പെർസെവിറൻസ് ദൗത്യത്തിന്റെ മേധാവി ഇന്ത്യൻ വംശജയായ ഡോ.സ്വാതി മോഹനുമായി ബൈഡൻ വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. രാജ്യത്തെ സമസ്ത മേഖലകളിലും ഇന്ത്യൻ വംശജർ നൽകിക്കൊണ്ടിരിക്കുന്ന സേവനം അതുല്യമാണെന്നും ബൈഡൻ വ്യക്തമാക്കി.
‘ഇത് അതുല്യമായ നേട്ടമാണ്. പുതിയ കാലത്തിൽ അമേരിക്കയെ മുന്നോട്ട് നയിക്കുന്നത് ഇന്ത്യൻ വംശജരാണ്. നാസയുടെ തലപ്പത്തിരിക്കുന്ന ഡോ. സ്വാതി, എന്റെ സഹപ്രവർത്തകയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, എന്റെ പ്രസംഗം തയ്യാറാക്കുന്ന വിനയ് റെഡ്ഡി, തുടങ്ങി നിരവധി ഇന്ത്യൻ വംശജർ ഇന്ന് അമേരിക്കയുടെ കരുത്തിന്റെ പ്രതീകങ്ങളാണ്. അമേരിക്കയുടെ ഭാവി തലമുറക്ക് ഇന്ത്യൻ വംശജർ നൽകുന്ന സംഭാവനകൾ സമാനതകളില്ലാത്തതാണ്. ഞാൻ അങ്ങേയറ്റം സന്തുഷ്ടനാണ്.‘ ബൈഡൻ പറഞ്ഞു.
Discussion about this post