തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലേക്ക്. അദ്ദേഹം ശനിയാഴ്ച തിരുവനന്തപുരത്തെത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
ശനിയാഴ്ച വൈകിട്ട് 6.30ന് പ്രത്യേക വിമാനത്തിലാണ് അമിത് ഷാ തലസ്ഥാനത്ത് എത്തുക. തുടര്‍ന്ന് ഞായറാഴ്ച രാവിലെ റോഡുമാര്‍ഗം കന്യാകുമാരിയിലേക്ക് പോകും. തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കന്യാകുമാരിയിലെ ലോക് സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും അദ്ദേഹം സംബന്ധിക്കും.
തുടർന്ന് ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന അമിത് ഷാ ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്യാസി സംഗമത്തിലും പങ്കെടുക്കും. തുടർന്ന് 5.30ന് ശംഖുമുഖം കടപ്പുറത്ത് വിജയ യാത്രയുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
കേന്ദ്ര മന്ത്രിമാരായ പ്രഹ്ളാദ് ജോഷി, വി.മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ്‍ , ബിജെപി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, കേരള പ്രഭാതി സി.പി.രാധാകൃഷ്ണന്‍ , ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.











