കൊച്ചി: ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും. അടുത്തയാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് അയച്ചു.
ലൈഫ് മിഷന് ഇടപാടില്‍ കമീഷനായി ലഭിച്ച ഐ ഫോണുകളിലൊന്നില്‍ ഉപയോഗിച്ചത് വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡിട്ടാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിളിച്ചുവരുത്തുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. 1.13 ലക്ഷം രൂപ വിലയുള്ള ഫോണിലാണ് ഇത് ഉപയോഗിച്ചിരിക്കുന്നതെന്ന് ഐ.എം.ഇ.ഐ നമ്പര്‍ പ്രകാരം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post