കേരളം 18 ാമത്
ഗുജറാത്ത്-71.14 ശതമാനം
കേരളം-22.87
ത്രിപുര-9.27 ശതമാനം
ഇന്ത്യയില്‍ വാണിജ്യത്തിന് ഏറ്റവും അനുകൂലമായ സംസ്ഥാനം ഗുജറാത്തെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത് . ഇന്ത്യയില്‍ വ്യവസായത്തിന് ഏറ്റവും അനുകൂലമായ സംസ്ഥാനങ്ങളെന്ന് ലോക ബാങ്ക്. വ്യവസായ അനുകൂല സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് പുതിയ പട്ടിക പുറത്തിറക്കിയത്. കേരണമുള്പ്പടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏറെ പിറകിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളം പട്ടികയില്‍ 18ആം സ്ഥാനത്താണ്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക ഒമ്പതാം സ്ഥാനവും തമിഴ്നാട് 12 ആം സ്ഥാനവും നേടി.
ചുവപ്പ് നാടയും ഭരണത്തിലെ പിടിപ്പ് കേടുമാണ് കേരളം അടക്കുമുള്ള സംസ്ഥാനങ്ങളെ പിന്നോട്ട് വലിച്ചത്.
അതേസമയം വ്യവസായത്തിന് അനുകൂലമായ 189 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 142 ആം സ്ഥാനം മാത്രമാണ് ഉള്ളത്. ഈ നില മാറ്റി ഉടന്‍ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാനുള്ള ശ്രമം ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാവുന്നുണ്ടെന്ന് ലോകബാങ്ക് അധികൃതര്‍ പറയുന്നു.
ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ സംസ്ഥാനങ്ങള്‍ വ്യാവസായിക സംരഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലേക്ക് ചട്ടക്കൂടുകള്‍ പൊളിച്ചെഴുതിയതായും വിലയിത്തപ്പെടുന്നു. ഗുജറാത്ത്,ആന്ധ്ര പ്രദേശ്,ജാര്‍ഖണ്ഡ്,ഛത്തീസ്ഗഢ്,മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നിര്‍മ്മാണം,പെര്‍മിറ്റ്,വൈദ്യുതി,പരിസ്ഥിതി ക്ലിയറന്‍സുകള്‍ എന്നിവയില്‍ ഉദാര സമീപനം സ്വീകരിക്കുന്നത് വ്യവസായ മേഖലയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു.
ജാര്‍ഖണ്ഡ്, ഛത്തിസഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നി ബിെജപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍ ഉള്ളത്. ഗുജറാത്തില്‍ 71.14 ശതമാനം വ്യവസായ സാധ്യത ഉള്ളപ്പോള്‍ കേരളത്തിലിത് 22.87 ശതമാനമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാം 28 ാം സ്ഥാനത്തും, സിപിഎം ഭരിക്കുന്ന ത്രിപുര 26 ാം സ്ഥാനത്തുമാണ്. കേവലം 9.29ശതമാനമാണ് ത്രിപുരയിലെ വ്യവസായ അനുകൂല അന്തരീക്ഷം.
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയാണ് പട്ടികയില്‍ ഏറ്റവും താഴെ വരുന്നത്.
Discussion about this post