ഐ എം ഡി ബിയുടെ ലോകത്തെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയിൽ ദൃശ്യം 2. ഐ എം ഡി ബിയുടെ ഏറ്റവും പ്രശസ്തമായ സിനിമകളുടെ പട്ടികയിലാണ് മോഹൻലാൽ ചിത്രമായ ദൃശ്യം 2 ഇടം പിടിച്ചത്. നൂറ് സിനിമകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ദൃശ്യം 2. ഈ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമയും ഇതാണ്.
പട്ടികയിലെ മറ്റ് ചിത്രങ്ങളെല്ലാം ഹോളിവുഡ് ചിത്രങ്ങളാണ്. ഐഎംഡിബി റേറ്റിങ്ങില്‍ ഉപഭോക്താക്കളും പങ്കെടുക്കുന്നുണ്ട്. ഉപഭോക്താക്കളുടെ വോട്ടില്‍ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിങ്. ഇതില്‍ തന്നെ 11450 പേര് ചിത്രത്തിന് പത്തില്‍ പത്തും നല്കി.
ലോകത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ നല്കുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് റേറ്റിംഗ്. ഇതുമായി ബന്ധപ്പെട്ട് ഐഎംഡിബി ടീം മോഹന്‍ലാലുമായി പ്രത്യേക അഭിമുഖവും നടത്തിയിരുന്നു. ഫെബ്രുവരി 19 ന് ആമസോണ്‍ പ്രൈം വഴിയാണ് ദൃശ്യം 2 റിലീസ് ചെയ്തത്. 2013 ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫിന്റെ മലയാളം ഇൻഡസ്ട്രി ഹിറ്റ് ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2.
Discussion about this post