പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിഗേഡ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും ബംഗാളിനെ സുവര്‍ണ ബംഗാള്‍ ആക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ ബിജെപിയുടെ ശക്തി പ്രകടനമായിരുന്നു പ്രധാനമന്ത്രിയുടെ ബ്രിഗേഡ് റാലി. മാമതി-മനുഷ്- മനുഷ്യ മുദ്രാവാക്യമുയര്‍ത്തി മമത ബംഗാളിനെ നാണംകെടുത്തി എന്നതുള്‍പ്പെടെ കടുത്ത വിമര്‍ശനങ്ങള്‍ പ്രധാനമന്ത്രി ഉന്നയിച്ചു. സുവര്‍ണ ബംഗാള്‍ ആണ് ബിജെപിയുടെ ലക്ഷ്യം എന്നു പറഞ്ഞ പ്രധാനമന്ത്രി മോദി ‘അ ഷോള് ബംഗാള്‍’ അഥവാ യഥാര്‍ത്ഥ ബംഗാള്‍ എന്ന മുദ്രാവാക്യവും മുന്നോട്ടുവച്ചു.
Discussion about this post